Wednesday, February 5, 2025
No menu items!

subscribe-youtube-channel

HomeNewsതുണിക്കടയിൽ കയറിയ...

തുണിക്കടയിൽ കയറിയ പാമ്പിനെ പിടികൂടി ട്രാഫിക് പോലീസ്

പത്തനംതിട്ട : ടൗണിലെ വസ്ത്ര വ്യാപാരശാലയിൽ പാമ്പുകയറി  ഭയന്നുപോയ കടയുടമ വിളിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരെയല്ല, പത്തനംതിട്ട ട്രാഫിക് യൂണിറ്റിലേക്കായിരുന്നു. പാമ്പ് കയറിയതിൽ തങ്ങൾക്കെന്തു കാര്യമെന്ന്  ആദ്യം ചിന്തിച്ചുവെങ്കിലും,പോയി നോക്കാമെന്ന് തന്നെ പിന്നീട് പോലീസ് തീരുമാനിച്ചു.

എസ് ഐ അജി സാമുവൽ വിവരം പറഞ്ഞപ്പോൾ ട്രാഫിക് യൂണിറ്റിലെ സി പി ഓ ശരത് ലാൽ പാമ്പിനെ പിടിക്കാൻ സന്നദ്ധനായി.  ആലപ്പുഴ  ചേർത്തല പട്ടണക്കാട്   സ്വദേശിയായ ശരത് അടുത്തിടെയാണ് പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്.
       
വടിയും ചാക്കുമായി നഗരത്തിലെ ഏത്‌നിക്  വസ്ത്രശാലയിൽ എത്തിയ ശരത്, ടൈൽസ് ഇട്ട തറയിൽ ‘ ഗ്രിപ് ‘ കിട്ടാതെ ഇഴഞ്ഞ  പാമ്പിനെ നിമിഷങ്ങൾക്കകം  പിടികൂടി ചാക്കിലാക്കി. പാമ്പ് ‘ചേര’ യാണെന്ന് ഉറപ്പിച്ചെങ്കിലും, കുറച്ചു നേരത്തേക്ക് ഭീതിയിൽ അകപ്പെട്ട കടയുടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ടരക്കിലോ എംഡിഎംഎ യുമായി തൃശ്ശൂരിൽ യുവാവ് പിടിയില്‍

തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ  തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി...

കാർഡിയോളോജിസ്റ്  ഡോ സാജൻ അഹമ്മദ് വിജയി

അടൂർ: അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും  കാർഡിയോളജി വിഭാഗം മേധാവിയുമായ  ഡോ സാജൻ അഹമ്മദ് ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന നൂറില്പരം ആൻജിയോപ്ലാസ്റ്റികളിൽ നിന്നും ടോപ് ഷോക്ക്...
- Advertisment -

Most Popular

- Advertisement -