Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsനഷ്ടം മറക്കാൻ...

നഷ്ടം മറക്കാൻ കാതോലിക്കാബാവായുടെ സമ്മാനമെത്തി : കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു

തിരുവനന്തപുരം :  നട്ടുനനച്ച് വളർത്തിയ പച്ചക്കറികൾ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന തൈക്കാട്  ഗവ.എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ഓർത്തഡോക്സ് സഭ.കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സഹായം വാഗ്ദാനം ചെയ്തിരുന്നു.

ബാവാ ചുമതലപ്പെടുത്തിയതിനെ തുടർന്ന് സഭയുടെ തിരുവനന്തപുരം സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ ഫാ സജി മേക്കാട്ട് സ്ക്കൂളിൽ നേരിട്ടെത്തി. 50,000/- (അൻപതിനായിരം) രൂപയുടെ ചെക്ക് കൈമാറി. മോഷണശ്രമങ്ങൾ തടയുന്നതിനായി സ്ക്കൂളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. ഈ ആവശ്യം നിറവേറ്റുന്നതിനോ, കൃഷി വിപുലപ്പെടുത്തുന്നതിനോ തുക ഉപയോഗിക്കാമെന്ന് സഭയുടെ പ്രതിനിധികൾ അധ്യാപകരെ അറിയിച്ചു.

വിളവെടുക്കാറായ കോളിഫ്ലവർ മോഷണം പോയതിൽ സങ്കടപ്പെടരുതെന്നും, ഊർജ്ജസ്വലരായി വീണ്ടും കൃഷി തുടങ്ങണമെന്നുമുള്ള കാതോലിക്കാബാവായുടെ സന്ദേശം പ്രതിനിധികൾ കുട്ടികൾക്ക് കൈമാറി. കൃഷി വിപുലപ്പെടുത്തണമെന്നും,എന്ത് സഹായത്തിനും ഉപ്പമുണ്ടാകുമെന്നും ബാവാ അറിയിച്ചു. തൈക്കാട് സ്ക്കൂളിലെ കുരുന്നുകൾ കേരളത്തിന് മാതൃകയാണെന്നും ബാവാ കൂട്ടിച്ചേർത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു

ന്യൂഡൽഹി : ഇന്നു മുതൽ ആരംഭിക്കാനിരുന്ന നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായിയാണ് അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. നീറ്റ് യുജി...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് രാഷ്‌ട്രപതി ഭവനിൽ നടക്കും .സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി .കഴിഞ്ഞദിവസം എൻഡിഎ...
- Advertisment -

Most Popular

- Advertisement -