Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിലും റാഗിങ്...

കണ്ണൂരിലും റാഗിങ് കേസ് : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു

കണ്ണൂർ : കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്‍റെ പിന്നാലെ കണ്ണൂരിലും റാഗിങ് കേസ് .പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ മര്‍ദിച്ച് എല്ലൊടിച്ചതായാണ് പരാതി .കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലാണ് റാഗിങ്ങിന് ഇരയായത് .

ബുധനാഴ്ചയായിരുന്നു സംഭവം.സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ചേര്‍ന്ന് നിഹാലിനെ മര്‍ദ്ദിക്കുകയായിരുന്നു .നിലത്തിട്ടു വലിച്ചതായും ആരോപണമുണ്ട്. പരിക്കേറ്റ നിഹാലിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോളെല്ലിനു പരുക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.സംഭവത്തിൽ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്ക് എതിരേ കൊളവല്ലൂര്‍ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമേശ്വരം കഫേ സ്ഫോടനക്കേസ് :മുഖ്യപ്രതികളായ രണ്ട് പേരെ പിടികൂടി

ബംഗളൂരു:രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതികളായ രണ്ട് പേരെ എൻഐഎ പിടികൂടി.മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇവർ. കൊൽക്കത്തയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. മാർച്ച്...

കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി

കണ്ണൂർ : കണ്ണൂർ പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി.മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -