Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവയോധികയുടെ കഴുത്തിൽ...

വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിലെ പ്രതിയെ  പൊലീസ് പിടികൂടി

പത്തനംതിട്ട : ചന്ദനപ്പള്ളിയിൽ  വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിലെ പ്രതിയെ കൊടുമൺ പൊലീസ് പിടികൂടി. ചന്ദനപ്പള്ളി സ്വദേശിനി 84 വയസുള്ള മറിയാമ്മ സേവ്യറുടെ സ്വർണമാല തലയിൽ തുണിയിട്ട് മൂടിയ ശേഷം അപഹരിച്ചതിന് ഇടത്തിട്ട സ്വദേശിനി ഉഷയെ ആണ് പൊലീസ് സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പിടികൂടിയത്.

ഇന്ന് രാവിലെ ആണ് മോഷണം നടന്നത്. ഉഷ മറിയാമ്മ സേവ്യറുടെ വീട്ടിൽ നേരത്തെ വീട്ടുജോലി ചെയ്ത ആളായിരുന്നു. ഇന്ന് രാവിലെ ഉഷ വന്ന് വാതിലിൽ മുട്ടിയപ്പോൾ പരിചയമുള്ളതിനാലാണ് വാതിൽ തുറന്നത്.

അകത്തു കയറിയ ഉഷ ഉടൻ തന്നെ തുണി ഉപയോഗിച്ച് മറിയാമ്മയുടെ തല മൂടിയ ശേഷം മാല വലിച്ചു പൊട്ടിച്ച് എടുക്കുക ആയിരുന്നു.  ഉടൻ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.മറിയാമ്മ പൊലീസ് സ്റ്റേഷനിൽ ബന്ധു മുഖേന ബന്ധപ്പെട്ട് വിവരമറിയിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ ഇടത്തിട്ടയിൽ നിന്ന് ഉഷ പിടിയിലായി.സ്വർണമാലയും കണ്ടെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ  ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മതപരമോ സാമുദായികമോ ആയ കാരണങ്ങളാൽ ജാനകി എന്ന...

പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടനവും ആറന്മുള വള്ള സദ്യയും ജൂലൈ 13 ന് ആരംഭിക്കും

ചങ്ങനാശ്ശേരി : ആറന്മുള വള്ള സദ്യയും അഞ്ചമ്പല ദർശനവും ജൂലൈ 13മുതൽ ഒക്ടോബർ 2വരെ നടക്കുന്നതിനുള്ള ആലോചന യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും, കെ. എസ് ആർ റ്റി സി യുടെയും...

അഭിമുഖം

- Advertisment -

Most Popular

- Advertisement -