വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി,ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ് കാഷ് ചടങ്ങിനെത്തിയത്. എഫ്.ബി.ഐയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കാഷ് പട്ടേല്‍. അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്ത് സ്വദേശികളാണ് മാതാപിതാക്കള്‍. ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായ കാഷ് പട്ടേല്‍ അഭിഭാഷകനാണ്.