Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിമുക്തഭടന്മാര്‍ക്ക് റദ്ദായ...

വിമുക്തഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

ആലപ്പുഴ:  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ റദ്ദായതുമായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് പുതുക്കി നല്‍കും. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണ് രജിസ്ട്രേഷന്‍ പുതുക്കാനുള്ള അവസരം. 

2025 ഏപ്രില്‍ 30 വരെ മാത്രമെ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. പ്രവൃത്തി ദിവസങ്ങളില്‍ വിമുക്തഭടന്മാര്‍, തൊഴില്‍ രജിസ്ട്രേഷന്‍ കാര്‍ഡുമായി ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ, ദൂതന്‍മുഖേനയോ, തപാല്‍ മാര്‍ഗമോ ബന്ധപ്പെടുവാന്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 0477-2245673 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം റോഡ് പുനർ നിർമ്മാണം : ആക്ഷൻ കൗൺസിൽ രൂപികരിച്ചു

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നിർമ്മാണം വേഗത്തിൽ നടത്തണമെന്നാവശ്യ പ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇപ്പോൾ കാൽനട...

തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : തകഴി കുന്നമ്മയിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുള്ള പാടശേഖരത്തുനിന്നായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ്...
- Advertisment -

Most Popular

- Advertisement -