Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗെയിൽ പൈപ്പ്...

ഗെയിൽ പൈപ്പ് ലൈൻ: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കും

ആലപ്പുഴ:  മണ്ഡലത്തിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഗെയിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് നടപടി.

എഡിഎം ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊമ്മാടി മുതൽ എസ് ഡി വി വരെയുള്ള ഭാഗത്തെ തകർന്ന റോഡുകൾ 5 മീറ്റർ വീതിയിൽ  ടാർ ചെയ്ത് പുനസ്ഥാപിക്കുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു. ഇതിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും.

മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ റോഡുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 10 നു മുമ്പ് പഞ്ചായത്ത് അധികൃതരുമായി ഗെയിൽ ഉദ്യോഗസ്ഥർ സംയുക്ത യോഗം നടത്തി തീരുമാനമെടുക്കും. മറ്റു പഞ്ചായത്തുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചന നടത്തണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ്...

തൃശൂരിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു

തൃശൂർ : തൃശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പുകടിയേറ്റത്.വീട്ടിലെ ശുചിമുറിയില്‍ ഇരിക്കുമ്പോഴാണ് ആദമിനെ പാമ്പ് കടിച്ചത്.അതിതീവ്ര വിഷമുള്ള ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട...
- Advertisment -

Most Popular

- Advertisement -