Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsനാല്  കൗമാരക്കാരെ...

നാല്  കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു

റാന്നി: മേനാംതോട്ടത്ത് പൂട്ടിക്കിടന്ന ആശുപതിയിൽ നിന്ന് സീലിംഗ് ഫാനുകൾ ഉൾപ്പെടെയുള്ളവ മോഷ്ടിച്ച സംഭവത്തിൽ 4 കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ എസ്എച്ച് ഒ ജിബു ജോണിൻ്റെ നേതൃത്വത്തിലാണ് 4 കൗമാരക്കാരെ പിടികൂടിയത്.

ബ്രാസ്ടാപ്പുകളും ഫ്രിജിൻ്റെ കംപ്രസറും മറ്റ് കേബിളുകളും ഇവർ അപഹരിച്ചിരുന്നു. കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ കുറ്റം സമ്മതിച്ചതായി എസ് ഐ കെ. ആർ. ശ്രീകുമാർ പറഞ്ഞു.

കുട്ടികളെ ജുവൈനൽ ജസ്റ്റിസ്  ബോർഡ് മുമ്പാകെ ഹാജരാക്കിയ ശേഷം കൗൺസിലിംഗിന് വിധേയമാക്കി. തുടർന്ന് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സാധനങ്ങൾ റാന്നിയിലെ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത്‌ ലഹരി സംഘത്തിന്റെ അക്രമം

തിരുവനന്തപുരം : അമ്പൂരിയില്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ചു ലഹരി സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്ററെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയെയും രക്ഷിക്കാനെത്തിയ ഭർത്താവിനെയും മർദിച്ചു. ഒരു വീടിന്റെ...

അതിഥി അദ്ധ്യാപകർക്കും മാസാമാസം ശമ്പളം ; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

തിരുവനന്തപുരം : സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി...
- Advertisment -

Most Popular

- Advertisement -