Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ മഹാക്ഷേത്രം...

ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേ നടയിൽ  ഭക്തർ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേനടയിൽ  ഭക്തരുടെ നേതൃത്വത്തിൽ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു. ആചാരലംഘനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്രീവല്ലഭൻ സദ്ബുദ്ധി പകരട്ടെയെന്ന പ്രാർഥനയോടെ ഭക്തർ ഒന്നുചേർന്ന് ഘോഷയാത്രയായി  പള്ളിവേട്ടയാലിനു പ്രദക്ഷിണം ചെയ്ത്  ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സമാപിച്ചു.

ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള 8 ഉത്സവബലികൾ വെട്ടിക്കുറച്ചതിനെതിരെയും ക്ഷേത്രത്തിലെ ഉച്ചപൂജ നടത്താത്തതിനെതിരായും  ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളും ആചാരങ്ങളും  ബോർഡിന്റെ അനുവാദമില്ലാതെ മാറ്റി മറിച്ചതിനുമെതിരെയുമാണ് ഭക്തർ നാമ ജപയജ്ഞം സംഘടിപ്പിച്ചത്.    

കെ ആർ പ്രതാപചന്ദ്ര വർമ്മ നാമജപ യജ്‌ഞം ഉത്ഘാടനം ചെയ്തു.  ആർ.ജയകുമാർ, മിനി പ്രസാദ് , ശർമിള കരുണാകരൻ,  പ്രീതി ടീച്ചർ രാജഗോപാൽ കളത്തറയിൽ, വേണുഗോപാൽ പ്ലാപ്പള്ളി, വസന്തരാജൻ,  രേഖ ബിജു,സുരേഷ് ഉഷസ്സ്  തുടങ്ങിയവർ നാമ ജപയജ്ഞത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ നവംബർ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം : കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം : ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ന്യൂയോർക് : ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം.ഇന്ത്യക്കാർ ഉൾപ്പെടെ 54 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാ​ഹനമാണ് അപകടത്തിൽപെട്ടത്. 30 പേർക്ക് പരുക്കേറ്റു.ചിലരുടെ പരുക്ക് ഗുരുതരമാണ്. ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന...
- Advertisment -

Most Popular

- Advertisement -