Sunday, July 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെടുമ്പ്രക്കാട്-വിളക്കുമരം പാലം...

നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മ്മാണം പൂര്‍ത്തിയായി : ഉദ്ഘാടനം ഉടന്‍

ആലപ്പുഴ : അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചേര്‍ത്തല നഗരസഭയെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്- വിളക്കുമരം പാലം യാഥാർത്ഥ്യമാവുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 100ശതമാനവും പൂർത്തിയായി. സമീപന റോഡുകളുടെ നിർമ്മാണവും അതിവേഗം പൂർത്തിയാക്കി പാലം ഉടൻ നാടിന് സമർപ്പിക്കും.

ചേർത്തലയിലെ നെടുമ്പ്രക്കാട്-പള്ളിപ്പുറത്തെ വിളക്കുമരം എന്നീ പ്രദേശങ്ങള്‍ക്ക് ഇടയിലുള്ള പരപ്പേൽ തുരുത്തുമായി ബന്ധിപ്പിച്ച് വയലാര്‍ കായലിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്.  191മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് വിളക്കുമരം ഭാഗത്ത് 113 മീറ്റർ നീളത്തിലും നെടുമ്പ്രക്കാട് ഭാഗത്ത് 128.5 മീറ്റർ നീളത്തിലുമാണ് സമീപന റോഡുകൾ.

നിലവിൽ 85 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ സമീപന റോഡുകളുടെ ടാറിങ്ങിന് മുന്നോടിയായ പ്രവർത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 21.22  കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലം സഞ്ചാരയോഗ്യമാകുന്നതോടെ ചേർത്തല-അരൂക്കുറ്റി റോഡിൽ ചെങ്ങണ്ട പാലത്തിന് സമാന്തരമായി പുതിയ വഴിതുറക്കപ്പെടും.

പള്ളിപ്പുറം ഇൻഫോപാർക്ക്, സീഫുഡ്‌പാർക്ക് ഉൾപ്പെടെയുള്ള പ്രദേശത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്ക് ചേർത്തലയിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും അതിവേഗ ചരക്ക് നീക്കത്തിനും സാധിക്കും. ദേശീയപാത നിർമ്മാണം മൂലമുള്ള ഗതാഗതക്കുരുക്കിനും പുതിയ പാലം പരിഹാരമാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണം കെ.സി. ജോസഫ്.

ചങ്ങനാശ്ശേരി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്തു നടപടി സ്വീകരിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് പറഞ്ഞു.രാജീവ് വിചാര്‍വേദി നിതിന്‍...

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ (മാര്‍ച്ച് 23). തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം. (ചൊവ്വാഴ്ച (24) നാമനിര്‍ദ്ദേശപത്രികകളുടെ...
- Advertisment -

Most Popular

- Advertisement -