Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ ഇന്ന്...

ലഹരിക്കെതിരെ ഇന്ന് തിരുവല്ലയിൽ ജനകീയകൂട്ടയോട്ടം

തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ(ജനകീയ കൂട്ടയോട്ടം) ഇന്ന് സംഘടിപ്പിക്കും. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാരത്തൺ വൈകുന്നേരം 4 ന് എം.സി.റോഡിൽ രാമൻചിറ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി  സ്വകാര്യ ബസ് സ്റ്റാൻ്റിനു സമീപം സമാപിക്കും.    
 
ഈ ജനകീയ കൂട്ടായ്മയിൽ തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക, സാംസ്കാരിക, സമുദായിക, രാഷ്ട്രീയ സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാര സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ പങ്കെടുക്കും. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രെഫ.പി.ജെ.കുര്യൻ, അഡ്വ.മാത്യു ടി.തോമസ് എം.എൽ എ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഐ.എ.എസ്, ജില്ല പോലീസ് മേധാവി ആർ.ബിനു, തിരുവല്ല ഡിവൈ.എസ്.പി എസ്.ആഷാദ്,ചലചിത്ര സംവിധായകനും നടനുമായ ബിബിൻ ജോർജ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി.ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി തിരുവല്ലയുടെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബുകൾ നടത്തിയിരുന്നു. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം

പത്തനംതിട്ട : പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആറു വര്‍ഷം മുൻപ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം.കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി.വാര്‍ഡ് അംഗവും ബൂത്ത്...

Kerala Lottery Results : 01-06-2025 Samrudhi SM-5

1st Prize Rs.1,00,00,000/- ME 301061 (WAYANADU) Consolation Prize Rs.5,000/- MA 301061 MB 301061 MC 301061 MD 301061 MF 301061 MG 301061 MH 301061 MJ 301061 MK 301061...
- Advertisment -

Most Popular

- Advertisement -