തിരുവല്ല: തിരുവല്ലയിലെ മഴുവെങ്ങാടും മേപ്രായിലും പാടശേഖരത്തിന് തീ പിടിച്ചു. മഴുവെങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാടശേഖരത്തിന് ഇന്ന് രാവിലെ 11.30 നും മേപ്രായിൽ സെൻ്റ് ജോർജ് പള്ളിക്ക് സമീപമുള്ള പാടശേഖരത്തിന് ഉച്ചയ്ക്ക് 2.30 ആയിരുന്നു തീ പിടിത്തം ഉണ്ടായത്. തിരുവല്ലയിൽ നിന്നെത്തിയ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശംബു നമ്പൂതിരി, എഫ് എഫ് ആർ ഒ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണ വിധേയമാക്കി.
കോട്ടയം: കേരളത്തിലെ എല്ലാ കെ എസ്ആ ർ ടി സി ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി...
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യ ഏക പ്രതിയായി പോലീസ് കുറ്റപത്രം .നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണം സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന്...