Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയില്‍ സഹോദരിമാര്‍...

കൊച്ചിയില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി : അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി : കൊച്ചിയില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായതായി പരാതി .സംഭവത്തിൽ പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ .കുറുപ്പംപടിയിലാണ് സംഭവം .ടാക്സി ഡ്രൈവറായ അയ്യമ്പുഴ സ്വദേശി ധനേഷാണ് കസ്റ്റഡിയിലായത്.രണ്ട് വര്‍ഷത്തോളം കുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.

രണ്ട് വർഷം മുൻപാണ് കുട്ടികളുടെ അച്ഛൻ മരിച്ചത്. പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്.ഇതിനിടെയായിരുന്നു കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്. പെൺകുട്ടികൾ സ്‌കൂളിലെ സുഹൃത്തിനെഴുതിയ കത്തിൽ നിന്നാണ് അതിക്രമത്തിന്റെ വിവരം പുറത്തറിയുന്നത്.കത്ത് ക്ലാസ് ടീച്ചർ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം : പ്രതി അമിതിനെ റിമാൻഡ് ചെയ്തു

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിതിനെ റിമാൻഡ് ചെയ്തു. കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അസം സ്വദേശിയായ അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ...

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി : ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി.അർജുന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്.11 മണിക്കാണ് വീട്ടുവളപ്പിൽ സംസ്കാരം നടക്കുന്നത് . ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും...
- Advertisment -

Most Popular

- Advertisement -