Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsമിഠായി രൂപത്തിലുള്ള...

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രിയിൽ ഇവർ പിടിയിലായത്.

വട്ടപ്പാറയിൽ ഒരു സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ വിലാസത്തിലാണ് പാഴ്‌സൽ എത്തിയത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. ബോയ്സ് ഹോസ്റ്റലിന് സമീപത്തുള്ള വാടകവീട്ടിലാണ് ടൈൽ പണിക്കാരായ ഇവർ താമസിക്കുന്നത്. 105 മിഠായികളാണ് പാഴ്‌സൽ കവറിലുണ്ടായിരുന്നത്. കറുത്ത കളറിലുള്ള ഈ മിഠായിയിൽ ടെട്രാഹൈഡ്രോ കനാബിനോള്‍ എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു.സ്കൂൾ, കോളേജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 15/06/2024 Karunya KR 658

1st Prize Rs.80,00,000/- KE 860099 (KOTTAYAM) Consolation Prize Rs.8,000/- KA 860099 KB 860099 KC 860099 KD 860099 KF 860099 KG 860099 KH 860099 KJ 860099 KK 860099...

അയ്യപ്പന് പഞ്ചാമൃതം ഇടിച്ചുകൂട്ടാൻ പുതിയ ഇടിക്കോൽ

ശബരിമല: ശബരിമല ശ്രീ ധർമ ശാസ്താവിന് പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനു വേണ്ടി തടിയിൽ നിർമിച്ച പുതിയ ഇടിക്കോൽ സമർപ്പിച്ചു.  പൊൻകുന്നം ചിറക്കടവ് പടിയപ്പള്ളി വീട്ടിൽ സഹോദരങ്ങളായ അജി പി.ആർ, മനോജ് പി.ആർ, ജയൻ പി.ആർ...
- Advertisment -

Most Popular

- Advertisement -