Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട്ടിലെ 29...

കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടിയുടെ ഭരണാനുമതി: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.

കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും ഈ ഫണ്ടിൽ ഉൾപ്പെടാത്ത ഗ്രാമീണ റോഡുകൾ എംഎൽഎ ഫണ്ട് ഉൾപ്പടെയുള്ള പദ്ധതികൾ വഴി പുനർനിർമ്മിച്ച് കുട്ടനാട്ടിലെ ഗതാഗതസൗകര്യം മികച്ചതാക്കിമാറ്റാനുള്ള നടപടി കൈക്കൊള്ളുമെന്നും എംഎൽഎ പറഞ്ഞു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് സമർപ്പിച്ച 35 റോഡുകളുടെ പട്ടികയിൽ നിന്നുള്ള 29 റോഡുകൾക്കാണിപ്പോൾ ഫണ്ട്‌ അനുവദിച്ചത്. ഇതിൽ 19 റോഡുകൾക്കായി 6.09 കോടി രൂപ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും അനുവദിച്ചിരുന്നു. 2.32 കോടി രൂപ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ചതും ചേർത്താണ് 8.41കോടി വിനിയോഗിച്ച് 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണം നടത്തുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം ; ടിപി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

കോഴിക്കോട് : പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്.യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്.മുസ്‌ലിം ലീഗ് സ്ഥാനാർഥി...

ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും:  ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും കപ്പല്‍ ഗതാഗതത്തിനായി തുറന്നില്ലെങ്കില്‍ ഊര്‍ജ പ്ലാന്റുകള്‍...
- Advertisment -

Most Popular

- Advertisement -