Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeSpiritualആത്മജ്ഞാനത്തിന്റെ 12...

ആത്മജ്ഞാനത്തിന്റെ 12 ദിനരാത്രം:ഭാഗവത സത്ര സമര്‍പ്പണം ഇന്ന്

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടന്ന് വന്ന നാല്‍പ്പതാമത് അഖിലഭാരതീയ ഭാഗവത മഹാസത്രം സമർപ്പണം  ഇന്ന് നടക്കും. വൈകിട്ട് നടക്കുന്ന സമര്‍പ്പണ സഭ ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. നടുവില്‍ മഠം അച്യുതഭാരതി സ്വാമിയാര്‍ സമര്‍പ്പണ കര്‍മം നിര്‍വഹിക്കും.

സത്രവേദിയില്‍ ഇന്ന് രാജശ്രീ സംഗമേശന്‍ തമ്പുരാന്‍(ബ്രഹ്മോപദേശം, )പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി( പരീക്ഷിത്തിന്റെ മുക്തി) കൂനംപിള്ളി എന്‍ ശ്രീറാം നമ്പൂതിരി( മാര്‍ക്കണ്‌ഠേയചരിതം, ) ഉഷ കെ നമ്പൂതിരി( മഹാപുരുഷമര്‍ണ്ണന)സൂര്യ വ്യൂഹ വര്‍ണ്ണന, കിഴക്കുമ്പാട്ട് വിനോദ കുമാര ശര്‍മ്മ ( ഭാഗവത സംഗ്രഹം ഭാഗവത ദാനമാഹാത്മ്യം,) നടുവില്‍ മഠം അച്ചുത ഭാരതി സ്വാമിയാര്‍( ഭാഗവതസത്ര സമര്‍പ്പണം,) എന്നിവര്‍ പ്രഭാഷണം നടത്തും.

ഇന്നലെ വേദിയില്‍ നടന്ന ചടങ്ങില്‍ അശരണരായ 25 ഓളം പേര്‍ക്ക് സഹായധനം കൈമാറി.ആദ്യ തുക സത്ര നിര്‍വഹണ സമിതി ചെയര്‍മാന്‍ അഡ്വ റ്റി.കെ ശ്രീധരന്‍ നമ്പൂതിരി പബ്‌ളിസിറ്റി കമ്മറ്റി ചെയര്‍മാന്‍ ശ്രീനിവാസ് പുറയാറ്റിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം ഇന്ന് അര്‍ധരാത്രി മുതൽ  പ്രാബല്യത്തിൽ

ന്യൂഡൽഹി: ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നു.  ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.  164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള...

റീൽസെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു

മുംബൈ : റീൽസെടുക്കുന്നതിനിടെ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു.മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിൽ ചൊവാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ ആൻവി റീൽസ്...
- Advertisment -

Most Popular

- Advertisement -