Saturday, May 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആർ ഹേലി...

ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

ആലപ്പുഴ : കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ആർ ഹേലി കാർഷിക മേഖലയിലെ സർവ്വവിജ്ഞാനകോശമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ജില്ലയിലെ ഏറ്റവും മികച്ച സമ്മിശ്ര കർഷകന് നൽകിവരുന്ന ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം ജോസഫ് കോര മാമ്പുഴക്കരിയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്കും കേരളത്തിനും അപരിചിതമായിരുന്ന കൃഷി എഴുത്ത് അഥവാ ഫാം ജേർണലിസം ആദ്യമായി കേരളത്തിൽ അവതരിപ്പിച്ച വ്യക്തിയാണ് ആർ ഹേലി. പേര് അന്വർത്ഥമാക്കുംവിധം സൂര്യനെപ്പോലെ അദ്ദേഹം കേരളത്തിന്റെ കാർഷിക മേഖലയിൽ ജ്വലിച്ചുനിന്നുവെന്നും മന്ത്രി പറഞ്ഞു.മുൻവർഷങ്ങളിൽ നിന്നും  വ്യത്യസ്തമായി കൃഷിവകുപ്പിന് കീഴിലുള്ള സംസ്ഥാന കർഷക അവാർഡുകൾ ഇനിമുതൽ പ്രത്യേക സമിതിയെ നിയോഗിച്ച് നിർണയിക്കും.

ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചർ സൊസൈറ്റി ആക്ഷൻ പ്ലാൻ തയ്യാറാക്കി വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നും 2025ൽ തന്നെ ‘കായൽ രത്ന’ എന്ന പേരിൽ കുട്ടനാടിന്റെ അരി പുറത്തിറക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചടങ്ങിൽ എൺപത്തിമൂന്നാം വയസ്സിൽ കർഷകശ്രേഷ്ഠ പുരസ്കാരം നേടിയ ജോസഫ് കോര മാമ്പുഴക്കരി മന്ത്രിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

തുടർസ്ഥാനങ്ങളിലെത്തിയ സമ്മിശ്ര കർഷകരായ ആർ രഘുനാഥ്‌, വർഗീസ് ആന്റണി, ശ്രാവന്തിക മുളക്കുഴ എന്നിവരെയും ആദരിച്ചു.പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും സൊസൈറ്റിയുടെ ഉപദേഷ്ടാവുമായിരുന്ന ആര്‍ ഹേലിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ മക്കളായ പ്രശാന്ത് ഹേലിയും, ഡോ. പൂര്‍ണ്ണിമ ഹേലിയും ചേർന്നാണ് അവാർഡ് സ്പോൺസർ ചെയ്തത്. 15,551 രൂപയുടെ ക്യാഷ് അവാര്‍ഡും പുരസ്‌ക്കാരത്തിനൊപ്പമുണ്ട്. ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് മിഷൻ: 151 പേർക്ക് താക്കോൽ കൈമാറി

ആറന്മുള: ആറന്മുള ഗ്രാമപഞ്ചായത്തിൽ 151 ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള ഭവനത്തിന്റെ താക്കോൽ  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നൽകി. ജലജീവൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 8.75 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 25...

സ്വർണ്ണപ്പാളി വിവാദം : സഭയിൽ നടുത്തളത്തിലിറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം .ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചു.എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം...
- Advertisment -

Most Popular

- Advertisement -