ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തു.ഇഡി നേരത്തെ അറസ്റ്റ് ചെയ്തതിന്റെ ഭാഗമായി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കവിതയെ ജയിലിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
മാർച്ച് 15നാണ് കവിതയെ എൻഫോഴ്സ്മെന്റ് അറസ്റ്റുചെയ്യുന്നത്.ബുധനാഴ്ച മുതൽ സിബിഐ സംഘം തിഹാർ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു.വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും