Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിൽ...

ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം  അമ്പലത്തിനു സമീപം പ്ലാവേലിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പി ആർ അർജു(27)നെയാണ് തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.

കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 3 (1)പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി. ഫെബ്രുവരി 25 ലെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം ഈ മാസം 4 നാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവായത്.

2017 മുതൽ ഇതുവരെ 7 കേസുകളിൽ പ്രതിയാണ് അർജുൻ. ഇവയിൽ 5 കേസുകളാണ്  ഉത്തരവിനായുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. 4 കേസുകളും കോടതിയിൽ വിചാരണയിൽ തുടരുമ്പോൾ ഒരു കേസ് അന്വേഷണത്തിലാണ്. മറ്റു രണ്ടു കേസുകൾ തിരുവല്ലയിൽ 2017 ൽ രജിസ്റ്റർ ചെയ്തതും,വാകത്താനം പോലീസ് 2020 ലെടുത്ത കേസുകളുമാണ്.

വീടുകയറി ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകം,  കൊലപാതക ശ്രമം, വീട് തകർക്കൽ, പോലീസിനെ ആക്രമിക്കൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, പെപ്പർ സ്പ്രേ ആക്രമണം,  സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ്  പ്രതി. 62 കാരനെ മറ്റൊരു പ്രതിയുമായി ചേർന്ന്  മർദ്ദിച്ചു കൊന്നതിനു തിരുവല്ല പോലീസ് 2020 ൽ കേസ് എടുത്തിരുന്നു.

റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെടുത്തിയ ഇയാൾക്കെതിരെ മറ്റ് നിയമനടപടികൾ കൈക്കൊണ്ടിട്ടും  വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. ഏറ്റവും ഒടുവിൽ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഇത് റദ്ദാക്കുന്നതിന് കോടതിക്ക് സ്റ്റേഷനിൽ നിന്നും സമർപ്പിച്ച റിപ്പോർട്ട്‌ കോടതിയുടെ പരിഗണയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്നേഹത്തിലൂടെ മാത്രമേ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കൂ – ആർച്ച് ബിഷപ്പ് മാർ കൂറിലോസ്

തിരുവല്ല / പെരിങ്ങര : വിഭാഗീയതകളെ അതിജീവിച്ച് നന്മയാർന്ന മനസ്സുകളുടെ ഒത്തുചേരലാണ് ഓണം എന്നും സ്നേഹത്തിലൂടെ മാത്രമേ ഏത് പ്രതിസന്ധികളെയും അതിജീവിക്കുവാൻ സാധിക്കൂ എന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് ...

കൊയ്ത്തുൽസവം നടന്നു

തിരുവല്ല : ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആലുംതുരുത്തി പെരുപുഞ്ച പാടശേഖരത്തിൽ നടന്നുവരുന്ന നെൽകൃഷിയുടെ കൊയ്ത്തുൽസവം നടന്നു .ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -