Sunday, April 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiഫ്രാന്‍സില്‍ നിന്ന്...

ഫ്രാന്‍സില്‍ നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി

ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 64,000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി  26 റാഫേൽ മറൈൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക.

22 സിം​ഗിൾ സീറ്റർ വിമാനങ്ങളും നാല് ഡബിൾ സീറ്റർ വിമാനങ്ങളുമാണ് ലഭിക്കുക. നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നീ വിമാനവാഹിനി കപ്പലുകളിലാണ് ഇവയെ ഉപയോഗിക്കുക.

പൈലറ്റുമാര്‍ക്ക് പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം എന്നിവ അടക്കമാണ് കരാറിലുള്ളത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലെക്കോര്‍ണോ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ കരാറിൽ ഒപ്പിട്ടേക്കും .കരാറിൽ ഒപ്പുവച്ച് അഞ്ച് വർഷങ്ങൾക്കുള്ളിൽ വിമാനങ്ങൾ ലഭിക്കും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി : പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

പത്തനംതിട്ട :  തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡ് എ. അമല്‍ കുമാര്‍, എള്ളിമണ്ണില്‍ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു...

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും 16 ന് വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -