Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി ആനത്താവളത്തിലെ...

കോന്നി ആനത്താവളത്തിലെ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ചു

കോന്നി : ആനത്താവളത്തിലെ കോൺ​ഗ്രീറ്റ് തൂണ് തകർന്നുവീണ് നാല് വയസുകാരൻ മരിച്ചു. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ മകന്‍ അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൂണിൽ പിടിച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

നടപ്പാതയ്‌ക്ക് വശത്തുള്ള നാല് അടിയോളം ഉയരമുള്ള തൂണാണ് കുട്ടിയുടെ മുകളിൽ വീണത്. കുട്ടിയെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്റെ കേരളം സെമിനാര്‍ : മാലിന്യസംസ്കരണത്തോടുള്ള സമീപനത്തില്‍ മാറ്റം വേണം: ജില്ലാ കളക്ടർ

ആലപ്പുഴ: മാലിന്യസംസ്കരണ രംഗത്ത് വരുംവര്‍ഷം ജില്ലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നും മാലിന്യസംസ്കരണത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം...

ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട്: ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: എൻസിപി (എസ്പി) നേതാവ്  ശരദ് പവാറിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന്  ഉച്ചകഴിഞ്ഞ്  ബാരാമതിയിലെ വസതിയിൽ നിന്ന് പുണെയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. അദ്ദേഹത്തോടൊപ്പം മകൾ സുപ്രിയ സുലെയും ഭാര്യ പ്രതിഭ...
- Advertisment -

Most Popular

- Advertisement -