Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിഴിഞ്ഞത്തെ കോട്ടയം...

വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കും – മന്ത്രി വി.എൻ വാസവൻ

കോട്ടയം : വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു . കറുത്തേടം -തെള്ളകം – അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിച്ചു. പട്ടിത്താനം ബൈപ്പാസ് ,കാരിത്താസ് മേൽപ്പാലം , അതിരമ്പുഴ ജംഗ്ഷൻ നവീകരണം,കോട്ടയം മെഡിക്കൽ കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാല തുടങ്ങി മണ്ഡലത്തിലെ സമസ്ത മേഖലകളിലും വികസനം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ , കോടതി സമൂച്ചയം എന്നിവ കൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു .

ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാദേവന് പരിശം സമർപ്പിക്കാൻ അരയപ്രമാണിമാർ 15ന് എത്തും

ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവന് പരിശപ്പണം സമർപ്പിക്കാൻ ആലപ്പാട്ട് അരയ പ്രമാണിമാർ 15 ന് എത്തും. വർഷം തോറും ശിവരാത്രി ദിവസമാണ് ചടങ്ങ് നടക്കുന്നത്. 1821-ാം വർഷത്തെ പരിശം വയ്പ്പാണ് ഇത്തവണ നടക്കുന്നത്. ആലപ്പാട്ടെ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല : തമിഴ്നാട് സർക്കാർ

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും തമിഴ് നാട് ടിവികെ സർക്കാർ . തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന.മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും.അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും...
- Advertisment -

Most Popular

- Advertisement -