Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ബൈപ്പാസിൽ ...

അടൂർ ബൈപ്പാസിൽ  കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി: നാലുപേര്‍ക്ക് പരിക്ക്

അടൂര്‍: അടൂർ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ 4 യുവാക്കള്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരിക്ക്  ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന്  അഗ്‌നിരക്ഷാസേന അധികൃതർ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശവാസികളും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ബെവ്‌കോക്ക് പിഴ ചുമത്തി

ആലപ്പുഴ : മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ ബെവ്‌കോയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തെ...

തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു: അയൽവാസി പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ്‌ ഓതറ സ്വദേശി മനോജ്‌ (34) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും  മനോജിന്റെ ബന്ധുവായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു. രാജനെ കോട്ടയം...
- Advertisment -

Most Popular

- Advertisement -