Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല റവന്യൂ...

തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷം : നാലുപേരെ കടിച്ചു

തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. ഇന്നലെ നാലുപേരെ നായ കടിച്ചു. തിരുവല്ല സബഷറി ജീവനക്കാരാനായ കല്ലുങ്കൽ കണ്ടനാട്ടിൽ കെ.പി. മനോജ്കുമാർ (54), ആധാരമെഴുത്ത് ജീവനക്കാരൻ ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടിൽ പി.കെ. രാജു(65), മുംബൈ സ്വദേശി അമൽ മിസ്ത്രി(30), അഭിഭാഷക നായ എബ്രഹാം എന്നിവരെയാണ് നായ കടിച്ചത്.

ടവറിന് സമീപത്ത് ബുധനാഴ്ച ഉച്ചയോടെ എബ്രഹാമിനാണ് ആദ്യകടിയേറ്റത്. പിന്നാലെ എത്തി നായ കടിക്കുകയായിരുന്നു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നുമണിയോടെ മനോജിനെ ട്രഷറിയുടെ വരാന്തയിൽ വെച്ച് നായകടിച്ചു. കുടഞ്ഞെറിയാൻ ശ്രമിച്ചപ്പോൾ കൈവിരലിലും കടിച്ച്‌ ആഴത്തിലുള്ള മുറിവുകളേറ്റു.

ടവറിന് പുറത്തേക്ക് ഇറങ്ങിവരുകയായിരുന്ന രാജുവിനെയാണ് നായ തുടർന്നു കടിച്ചത്. തുടയുടെ പിൻഭാഗത്തായിരുന്നു കടി ഏറ്റത്. കുട ഉപയോഗിച്ച് നായയെ രാജു അടിച്ചോടിച്ചു. നാലുമണിയോടെ ടവർ പരിസരത്ത് വെച്ച് അമലിനെയും കടിച്ചു . മൂന്നുപേരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിമുഖം 21 ന്

പത്തനംതിട്ട : അടൂര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടക്ചര്‍ (ഒരു ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (രണ്ട് ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് (ഒരു ഒഴിവ്) എന്നീ...

Kerala Lotteries Results : 25-07-2024 Karunya Plus KN-532 

1st Prize Rs.8,000,000/- PB 339801 (KOLLAM) Consolation Prize Rs.8,000/- PA 339801 PC 339801 PD 339801 PE 339801 PF 339801 PG 339801 PH 339801 PJ 339801 PK 339801 PL...
- Advertisment -

Most Popular

- Advertisement -