Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട് കുടിവെള്ള...

കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 36.26 കോടിയുടെ അനുമതി: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിലെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണത്തിനും തുടർ പ്രവർത്തികൾക്കുമായി 36.26 കോടിയുടെ അനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.

ഒമ്പത് പാക്കേജുകളിലായി നടപ്പാക്കുന്ന സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയിൽ പാക്കേജ് 6 ൽ ഉൾപ്പെടുന്ന പുളിങ്കുന്ന്, കാവാലം എന്നീ പഞ്ചായത്തുകളിലെ ഓവർഹെഡ് ടാങ്ക് നിർമ്മാണവും ഈ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ ശ്യംഖലകൾ  സ്ഥാപിക്കുന്നതിനുമാണ് തുക അനുവദിച്ചത്.

പുളിങ്കുന്നിൽ 12 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കും 58.7 കിലോമീറ്റർ ദൈർഘ്യമുള്ള വിതരണ ശ്യംഖലയുമാകും സ്ഥാപിക്കുക. കാവാലത്ത് എട്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കും 21.6 കിലോമീറ്റർ വിതരണ ശ്യംഖലയും സ്ഥാപിക്കും. ഇതിൻ്റെ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.

പുതുക്കിയ നിരക്കിന് അനുസരിച്ച് തുക അനുവദിക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭ്യമായതെന്നും സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഒമ്പത് പാക്കേജും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 23-12-2024 Win Win W-801

1st Prize Rs.7,500,000/- (75 Lakhs) WW 283251 (KATTAPPANA) Consolation Prize Rs.8,000/- WN 283251 WO 283251 WP 283251 WR 283251 WS 283251 WT 283251 WU 283251 WV 283251 WX...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം

തിരുവല്ല : ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം എസ് രജിസ്ട്രേഷൻ. താല്പര്യമുള്ളവർ 5 ന്...
- Advertisment -

Most Popular

- Advertisement -