Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsബസിലെ യാത്രികന്റെ...

ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി

ത്യശൂർ : ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി ആശുപത്രിയിൽ എത്തി. ഇന്നലെ  രാവിലെ   മലക്കപ്പാറ നിന്നും ചാലക്കുടിക്ക് സർവീസ് വരുന്ന വഴി കൊന്നക്കുഴി ഭാഗത്തു വച്ച്  ബസ്സിലെ യാത്രക്കാരന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി. തുടർന്ന് സംഭവം ശ്രദ്ധയിൽ പെട്ടതോടെ  ഡ്രൈവർ ഷിമിലും കണ്ടക്ടർ ഷാജനും ചേർന്ന് ബസ് ചാലക്കുടിയിലെ ആശുപത്രിയിലേക്ക് പാഞ്ഞു.

ബസ്സിലെ യാത്രക്കാർ പൂർണ്ണ പിന്തുണ നൽകുകയും വഴിയിൽ ഇറങ്ങാൻ ഉണ്ടായിരുന്ന യാത്രക്കാർ ബസ് നിർത്താതെ നേരെ ആശുപത്രിയിലേക്ക് വിട്ടോളാൻ പറയുകയും ചെയ്തപ്പോൾ ബസ് ഒരു ആംബുലൻസ്  ആയി മാറി.

രോഗിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം ബസ് ചാലക്കുടി ഡിപ്പോയിലേക്ക് മടങ്ങി. യാത്രക്കാർ ചാലക്കുടി നിന്നും അടുത്ത ബസ്സിൽ വീടുകളിലേക്ക് പോയി. ഒരു അപകടം വന്നപ്പോൾ ഒന്നായി നിന്ന ജീവനക്കാരെ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ നന്ദിയും  രേഖപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല:  കേരള കോൺഗ്രസ് എം

കോട്ടയം: യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന്...

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ

പന്തളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്ത കേസിൽ കൗമാരക്കാരനെ പന്തളം പോലീസ്  പിടികൂടി. പന്തളം സ്വദേശിനിയായ പെൺകുട്ടിയെ നോർത്ത് പറവൂർ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ...
- Advertisment -

Most Popular

- Advertisement -