Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകല്ലിശ്ശേരിയിൽ കാറും...

കല്ലിശ്ശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു : 4 പേർക്ക് പരിക്ക്

ചെങ്ങന്നൂർ:  എം സി റോഡിലെ കല്ലിശ്ശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  4 പേർക്ക് പരിക്കേറ്റു.  കാറിൽ ഉണ്ടായിരുന്ന അടൂർ പറക്കോട് സ്വദേശികളായ  സിബി ബാബു (42), എൽസി (56), ജീനു അലക്സ് (56), സച്ചിൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. കല്ലിശ്ശേരി പറയനക്കുഴിക്ക് സമീപം ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരായ 4പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് എം സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

വാഷിംഗ്‌ടൺ : അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള യു.എസ്. താവളത്തിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നു വീഴുകയായിരുന്നു. പരീക്ഷണ പറക്കലിന്റെ...

ശബരിമല സ്വർണ്ണക്കടത്ത് കേസ് : മുരാരി ബാബുവിന് ചലച്ചിത്രരംഗത്തും വലിയ സ്വാധീനം

കോട്ടയം : ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ചലച്ചിത്രരംഗത്തും വലിയ സ്വാധീനം. പെരുന്ന സ്വദേശിയായ മുരാരി ബാബു ചെന്നൈയിലെ പല ചലച്ചിത്ര അഭിനേതാക്കളുടെ വീടുകളിലും സ്ഥിരം...
- Advertisment -

Most Popular

- Advertisement -