Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorമിത്രപ്പുഴ കടവിൽ...

മിത്രപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ  തീർത്ഥാടകൻ മരിച്ചു

ചെങ്ങന്നൂർ: മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവർ ടാക്സി മാർഗം പമ്പയിലേക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തി. ഇതിനിടയിലാണ് കാൽ വഴുതി കയത്തിലേക്ക് വീണത്.

നദിയിൽ വെള്ളം കൂടുതൽ ആയതിനാൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. വെളളത്തിൽ  താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസും ഫയർ ഫോഴ്സും എത്തി മൃതദേഹം  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടിനീര് വ്യാപനം : ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി

ആലപ്പുഴ: മുണ്ടിനീര് വ്യാപനത്തെ തുടർന്ന് ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി അനുവദിച്ച് ജില്ലാ കളകട്ർ ഉത്തരവായി. ജൂൺ മാസം മുതൽ 15 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമുൾപ്പടെ മുണ്ടിവീക്കം...

റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  കുറുപ്പന്തറ- ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 27 (കാണക്കാരി ഗേറ്റ് )സെപ്റ്റംബർ 11-ന് ഉച്ച കഴിഞ്ഞ് മൂന്നുവരെ അടിയന്തര അറ്റകുറ്റപ്പണികൾ അടച്ചിടും. വാഹനങ്ങൾ മറ്റു റോഡു മാർഗം കടന്ന് പോകണമെന്ന്...
- Advertisment -

Most Popular

- Advertisement -