Monday, March 23, 2026
No menu items!

subscribe-youtube-channel

Homemavelikkraഡോ. മാത്യൂസ്...

ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു

മാവേലിക്കര:  മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിൻ്റെ രണ്ടാമത് അദ്ധ്യക്ഷനായി ഡോ മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു. മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രഥമ അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ യാത്രയയപ്പും നടന്നു.

96 ഇടവകളുള്ള ഭദ്രാസനത്തിൽ 18 വർഷക്കാലത്തെ ഇടയ ശുശ്രൂഷ നിർവഹിച്ച ശേഷമാണ് ഡോ.ജോഷ്വാ മാർ ഇഗ്നാ ത്തിയോസ് മെത്രാപ്പോലീത്ത വിരമിച്ചത്. നിയുക്ത മെത്രാപ്പോലീത്തയുടെ സ്‌ഥാനാരോഹണ ശുശ്രൂഷ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെയും ലത്തീൻ സീറോ മലബാർ സഭകളിലെയും പിതാക്കന്മാരും വൈദികരും സ്‌ഥാനാരോഹണ ശുശ്രൂഷയിൽ സഹകാർമ്മികരായി. തുടർന്ന് ഡോ.മാത്യൂസ് മാർ പോളി കാർപ്പോസ് മെത്രാ പ്പോലിത്തയും ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്തയും മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ജനറൽ കൺവീനർ ഡോ.ഫാ.സ്‌റ്റീഫൻ കുളത്തുംകരോട്ട്, സജി ജോൺ പായിക്കാട്ടേത്ത് എന്നിവർ പ്രസംഗിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ 2007 ജനുവരി 1ന് രൂപീകൃതമായ മാവേലിക്കര ഭദ്രാസനത്തിൻ്റെ പ്രഥമ അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന്  സമർപ്പിച്ച രാജി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സ്വീകരിക്കുകയായിരുന്നു.

2022 ജൂലൈ 15ന് തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാനായി നിയമിതനായ ബിഷപ്പ് ഡോ.മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പായെ 2025 മെയ് 30ന് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മാവേലിക്കര ഭദ്രാസനത്തിന്റെ ദ്വിതീയ മെത്രാപ്പോലീത്തയായി നിയമിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടിക്കറ്റ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരേ അസഭ്യവർഷം, കയ്യേറ്റ ശ്രമം

അടൂർ : ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ശനിയാഴ്ച രാത്രിയിൽ ആയിരുന്നു...

ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം : മൂന്ന് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത

വയനാട് : ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ താമസിക്കുന്ന ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം.മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരിതബാധിതർക്ക് നൽകിയ കിറ്റിലുണ്ടായിരുന്ന സോയാബീൻ കഴിച്ച ശേഷമാണ് കുട്ടികൾക്ക്...
- Advertisment -

Most Popular

- Advertisement -