Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനീർനായ കടിച്ച്...

നീർനായ കടിച്ച് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം : ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു.വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.

തുടർന്ന് ജനറൽ ആശുപത്രയിൽ പോയി പ്രാഥമിക ചികിത്സ തേടി.എന്നാൽ വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിസാനി കുഴഞ്ഞു വീഴുകയായിരുന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകരണത്തിൽ വ്യക്തത ലഭിക്കുകയുളളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : കുട്ടനാട്ടിൽ റവന്യൂ മന്ത്രി എ പി അനിൽകുമാർ സന്ദർശനം നടത്തി

ആലപ്പുഴ: കുട്ടനാട്ടിൽ മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ  ഉറപ്പാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും  കുട്ടനാട്ടിലെ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടിയന്തരമായി പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും...

ശബരിമല നെയ് ക്രമക്കേട് :  അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല ആടിയശിഷ്ടം നെയ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസില്‍ 29...
- Advertisment -

Most Popular

- Advertisement -