മാന്നാർ : ചെന്നിത്തല നവോദയ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളായ എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.