Sunday, July 5, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പ്രവാസി...

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും അനുസ്മരണയോഗവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കരയുടെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു.

മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ പ്രവാസി സംഗമവും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു. തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.തിരുവല്ല ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് എപ്പിസ്കോപ്പ മാർ സിൽവാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.

പത്തനംതിട്ട ജില്ല യുഡിഎഫ് ചെയർമാൻ അഡ്വ. വർഗീസ് മാമൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജനെ പ്രവാസി അസോസിയേഷൻ ആദരിച്ചു.സ്കോളർഷിപ്പ്,മെഡിക്കൽ ക്യാമ്പ്,ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു .ഗാന്ധിഭവനിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ന്യൂഡൽഹി: ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ പുറത്തിറക്കി. സ്വീഡിഷ് നിര്‍മാതാക്കളായ കാന്‍ഡെല വികസിപ്പിച്ചെടുത്ത ‘കാന്‍ഡെല പി-12’ എന്ന ഈ ഹൈടെക് ബോട്ട് ആണ് സഞ്ചാരികള്‍ക്ക് പുറത്തിറക്കിയത്. ഗേറ്റ്വേ ഓഫ് ഇന്ത്യ, അലിബാഗ്,...

Kerala Lotteries Results 15-09-2025 Bhagyathara BT-20

1st Prize : ₹1,00,00,000/- BV 325688 (VAIKKOM) Consolation Prize ₹5,000/- BN 325688 BO 325688 BP 325688 BR 325688 BS 325688 BT 325688 BU 325688 BW 325688 BX...
- Advertisment -

Most Popular

- Advertisement -