Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ഒരു...

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വീട്ടമ്മ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ ലീല (48) മരിച്ചു .അമിതമായി ഗുളികകൾ കഴിച്ച ലീലയുടെ ഭർത്താവ് നീലാംബരനെയും മകൻ ദിപിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം .

ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പ്പയെടുത്തിരുന്നു.സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു . മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ലീലയെ മരിച്ച നിലയിൽ കണ്ട മകനും ഭർത്താവും ​അമിതമായി ​ഗുളികകൾ കഴിക്കുകയായിരുന്നുവെന്നാണ് വിവരം . ഇവരുടെ മറ്റൊരു മകൻ എറണാകുളത്ത് ജോലി ചെയ്യുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 12-08-2024 Win Win W-782

1st Prize Rs.7,500,000/- (75 Lakhs) WL 389773 Consolation Prize Rs.8,000/- WA 389773 WB 389773 WC 389773 WD 389773 WE 389773 WF 389773 WG 389773 WH 389773 WJ 389773...

നാലാം ലോകകേരള സഭ : ജൂൺ 13 മുതൽ 15 വരെ

തിരുവനന്തപുരം : നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്നു .103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം...
- Advertisment -

Most Popular

- Advertisement -