Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsബലിതര്‍പ്പണത്തിന് സ്നാനഘട്ടങ്ങൾ...

ബലിതര്‍പ്പണത്തിന് സ്നാനഘട്ടങ്ങൾ ഒരുങ്ങി

തിരുവല്ല: താലൂക്കില്‍ വിവിധ ഇടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ചടങ്ങുകൾ വിവിധ യിടങ്ങളിൽ  നാളെ പുലർച്ചെ മുതൽ  ആരംഭിക്കും.  ഇത്തവണ കൂടുതൽ തിരക്ക് പരിഗണിച്ചും ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന രീതിയിലാണ്  ക്രമീകരിച്ചിരിക്കുന്നത്.  ഇന്ന് രാവിലെ മുതൽ ഇടവിട്ട സമയങ്ങളിൽ മഴ ശക്തമായെങ്കിലും സംഘാടകർ വേണ്ട ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവല്ല കിഴക്കുംമുറി 780-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  കരയോഗം സ്കൂളിന് സമീപം ഓതറക്കടവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ നാലുമണിക്ക് ബലി തർപ്പണം തുടങ്ങും.

സേവാഭാരതി തിരുവല്ലയുടെ നേതൃത്വത്തിൽ മതിൽഭാഗം ചക്രക്ഷാളന കടവിൽ കർക്കടക വാവുബലി നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും.

പമ്പ മണിമല ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പമ്പ മണിമല സംഗമഭൂമിയായ ഇരമല്ലിക്കര വളഞ്ഞവട്ടം കീച്ചേരിൽ കടവിൽ പുലർച്ചെ മൂന്നര മുതൽ ബലിതർപ്പണം ആരംഭിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും തർപ്പണം ചെയ്യാൻ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. പരിഷത്ത് നഗറിൽ വൈദ്യസഹായവും ആംബുലൻസ് സേവനവും ലഭ്യമാണ്.

കല്ലൂപ്പാറ ഭഗവതി ക്ഷേത്രക്കടവിൽ പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ബലിതർപ്പണവും പിതൃപൂജയും നടക്കും.  കുറിച്ചി പുതുമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ  ബലിതർപ്പണം നടക്കുക.

ഇരുവള്ളിപ്പറ കദളിമംഗലം ദേവീക്ഷേത്രക്കടവിൽ   പുലർച്ചെ 4.30 മുതൽ 10.30 വരെ ബലി തർപ്പണ കർമങ്ങൾ നടക്കും. ഇതോടനുബന്ധിച്ച് പിതൃപൂജയും തിലഹോമവും ഉണ്ടായിരിക്കും.

തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിൽ പുലർച്ചെ 4.30 മുതൽ ബലിതർപ്പണം തുടങ്ങും.

എസ്എൻഡിപി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ  പുലർച്ചെ 3 മുതൽ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ മണിമലയാറിന്റെ തീരത്ത് പിതൃബലി തർപ്പണം നടക്കും. വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തിയുടെ നേതൃത്വത്തിൽ ഗണപതി ഹവനം, തിലഹവനം, പിതൃബലി, പിതൃപൂജ, കൂട്ടനമസ്‌കാരം എന്നിവ ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരിൽ തിരക്ക് ഒഴിവാക്കാൻ  വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കും:  മന്ത്രി കെ.മുരളീധരൻ

തൃശൂർ: ഭക്തജനങ്ങൾക്ക് സുഖദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ.ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ  ക്ഷേത്രങ്ങളെ മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും  മന്ത്രി  പറഞ്ഞു. ഗുരുവായൂരിൽ...

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ ഉടനെ നികത്തും- മന്ത്രി കെ മുരളീധരൻ

ആലപ്പുഴ: ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട്...
- Advertisment -

Most Popular

- Advertisement -