Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും തടിലോറിയും...

കാറും തടിലോറിയും കൂട്ടിയിടിച്ച് മാർത്താണ്ഡം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം : എംസി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി മരിച്ചു. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്.

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നെ മുക്കാലോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും ചിങ്ങവനം ഭാഗത്തേക്ക് എത്തിയ കാറിനെ, എതിർ ദിശയിൽ നിന്നും എത്തിയ തടിലോറി ഇടിക്കുകയായിരുന്നു

അപകടത്തെത്തുടർന്ന് കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. . സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. ചിങ്ങവനത്ത് ഇലക്ട്രിക്കൽ ജോലികൾ ചെയ്യുകയാണ് മരിച്ച വിജയകുമാർ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന്  പ്രതിയായ നിഖിലേഷിന്റെ അമ്മ

റാന്നി :  പെരുനാട്  മഠത്തുംമൂഴിയിൽ  സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കേസിൽ പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ...

ലോക്സഭാ തെരഞ്ഞെടുപ്പ് : 64 കോടി 20 ലക്ഷം പേര്‍ വോട്ട് ചെയ്തു

ന്യൂഡൽഹി : ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ 64 കോടി 20 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.ലോകത്ത് ഏറ്റവുമധികം വോട്ട് ചെയ്ത തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -