Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഅസർബൈജാനും അർമേനിയയും...

അസർബൈജാനും അർമേനിയയും സമാധാന കരാറിൽ ഒപ്പുവെച്ചു

വാഷിംഗ്‌ടൺ : അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം .ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും കരാറിൽ ഒപ്പുവെച്ചത് .

അതിർത്തിപ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ 35 വർഷമായി രൂക്ഷമായ സംഘർഷത്തിലായിരുന്നു .ഊർജ, വാണിജ്യ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളുമായി യുഎസ് കരാറുകൾ ഒപ്പുവച്ചു. ട്രംപിന് സമാധാന നൊബേൽ പുരസ്കാരം നൽകണമെന്ന് ശുപാർശ ചെയ്തുകൊണ്ട് സംയുക്ത അഭ്യർത്ഥന അയക്കുമെന്ന് അസർബൈജാൻ പ്രസിഡന്റ് പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലുദിവസം കൂടി മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല്‍  ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ...

കെ എസ് ആർ ടി സി ബസിനുള്ളിൽ മുണ്ടക്കയം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കെ എസ് ആർ ടി സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസി (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്....
- Advertisment -

Most Popular

- Advertisement -