Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവയോധികരായ സഹോദരിമാരുടെ...

വയോധികരായ സഹോദരിമാരുടെ കൊലപാതകം : സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്‌ : കോഴിക്കോട് കരിക്കാംകുളത്ത് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിനെ(62) മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയണമെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ചയായിരുന്നു സഹോദരിമാരായ ശ്രീ ജയ (76), പുഷ്പലളിത (66) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒപ്പം കഴിഞ്ഞിരുന്ന സഹോദരൻ പ്രമോദിനെ കാണാതായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : ചിഹ്നം തെങ്ങിന്‍ തോപ്പ് 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂര്‍- അഡ്വ പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി അനില്‍കുമാര്‍, കടുത്തുരുത്തി- സുരേഷ് എട്ടിക്കുന്നേല്‍,...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായന പക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണം തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള വി.കെ. മിനികുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രതിനിധി രമ്യ.ജി.നായർ അദ്ധ്യക്ഷയായി. വിദ്യാരംഗം കലാ...
- Advertisment -

Most Popular

- Advertisement -