Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാമിൻറെ...

മൂഴിയാർ ഡാമിൻറെ ഷട്ടറുകൾ തുറന്നേക്കും : ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ

പത്തനംതിട്ട :  മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ശക്തമായ  മഴയെത്തുടർന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ ഷട്ടറുകൾ  ഉയർത്താൻ സാധ്യത. ഡാമിലെ ജലനിരപ്പ് നിലവിൽ ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്റർ എത്തിയിട്ടുണ്ട്. ഇത് പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയർന്നാൽ  ഡാമിൻറെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.

ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും,  മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും  നദിയിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട്, കേരളാ മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും കേരളാ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.  31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനെത്തിയ കേരള സംഘത്തോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി പികെ...

വാഹന അപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം : വ്യാപാരി വ്യവസായി നേതാവിനെതിരെ പരാതി

കായംകുളം : വാഹന അപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് നേതാവിനെതിരെ പരാതി.വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ആരോപണം. ഈ...
- Advertisment -

Most Popular

- Advertisement -