Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഭിന്നിപ്പിച്ച് ഭരിക്കുന്ന...

ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ നാം ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നും ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി  ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി .

നമ്മുടെ സ്വാതന്ത്ര്യസമരം നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ചരിത്രമായിരുന്നു. മഹാത്മ ഗാന്ധി എന്ന മഹാത്മാവിന്റെ നേതൃത്വത്തിൽ, അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും പാതയിലൂടെ നാം സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടെത്തി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ഇന്ത്യ ഒരുപാട് ദൂരം പിന്നിട്ടു. വെല്ലുവിളികൾ നിറഞ്ഞ ആ കാലഘട്ടത്തിൽ നിന്ന്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം തലയുയർത്തി നിൽക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിന്റെ പങ്ക് വളരെ വലുതാണ്. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയ പ്രക്ഷോഭങ്ങൾ സ്വാതന്ത്ര്യം എന്ന ആശയത്തെ മത-സാമൂഹിക പരിഷ്കരണങ്ങളുമായി ബന്ധിപ്പിച്ചു മന്ത്രി പറഞ്ഞു.

ദേശീയ പതാക ഉയർത്തിയതിനു ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് വർണശബളമായ മാർച്ച് പാസ്റ്റ് നടന്നു.  പരേഡിൽ മികച്ച പ്രകടനം  നടത്തിയവർക്ക് മന്ത്രി സമ്മാനങ്ങളും വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം : ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

പാലക്കാട് : മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി.സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴു വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. 5...

കൃഷിവകുപ്പിന്റെ ഓണവിപണി: ജില്ലയിൽ 37 ലക്ഷം രൂപയുടെ വിറ്റുവരവ്

ആലപ്പുഴ:  കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണ വിപണികളിലായി ജില്ലയിൽ 37 ലക്ഷം രൂപയുടെ വിറ്റുവരവ്. ഉത്രാട ദിനത്തോടുകൂടി വിപണി അവസാനിച്ചപ്പോൾ 60.2 എം.ടി. ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്.  കർഷകരുടെ പച്ചക്കറികൾ കൂടുതൽ മൂല്യം...
- Advertisment -

Most Popular

- Advertisement -