Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമള്ളിയൂർ വിനായക...

മള്ളിയൂർ വിനായക ചതുർഥി മഹോത്സവം കൊടിയേറി

കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഏഴുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറിന് ഗണപതി ഹോമത്തോടെ ഇക്കൊല്ലത്തെ ചതുര്‍ഥി തീര്‍ഥാടന ചടങ്ങുകള്‍ക്ക് തുടക്കമായി.ക്ഷേത്ര തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 

കൊടിയേറ്റിനു മുന്നോടിയായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യം, കൊടിക്കൂറക്കയര്‍ സമര്‍പ്പണം ഇവ നടന്നു. 27ന് വിനായക ചതുര്‍ഥിയും പള്ളിവേട്ടയും 28ന് ആറാട്ടും നടക്കും.

വിനായക ചതുര്‍ഥി തിരുവുല്‍സവത്തിനും ഭക്തരെ സ്വീകരിക്കുന്നതിനുമുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി ടിക്കറ്റ് വിതരണം തുടങ്ങി

ആലപ്പുഴ: 71-ാമത് നെഹ്റു  ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ  അമ്പലപ്പുഴ എം ൽ എ എച്ച് സലാം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  കെ...

നാഗമ്പടം മഹാദേവക്ഷേത്രം അന്തർദേശീയ തീർഥാടന കേന്ദ്രം, 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു : വി. എൻ. വാസവൻ

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ...
- Advertisment -

Most Popular

- Advertisement -