തിരുവനന്തപുരം : ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അറിയിച്ചു.കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകൾ സീൽചെയ്ത കവറിൽ കൈമാറാൻ ജെസ്‌നയുടെ പിതാവിനോട് കോടതി നിർദേശിച്ചു.കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി.