Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവോണ കിറ്റുകൾ...

തിരുവോണ കിറ്റുകൾ വിതരണം ചെയ്തു

പത്തനംതിട്ട : ഇലന്തൂർ ഇടപ്പരിയാരം വാർഡ് 6 ലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 50 വീട്ടുകാർക്ക് ഓണത്തിന് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ജവാഹർ ബാല മഞ്ചിൻ്റേയും,ഗാന്ധി ദർശൻ വേദിയുടേയും ജില്ലാ ചെയർമാൻ കെ.ജി.റെജി ഓണക്കിറ്റ് വിതരണപരിപാടി ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന അസാധാരണമായ വിലക്കയറ്റം തടഞ്ഞ് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിയ്ക്കാൻ സ്ഥായിയായ നടപടികൾ വേണമെന്ന് കെ.ജി.റെജി ആവശ്യപ്പെട്ടു.ഗ്രാമീണ കർഷകരുടെ വിഷരഹിത കാർഷിക ഉത്പന്നങ്ങൾ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സ്ഥിരം സംവിധാനം വേണം .തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തരിശ് നിലങ്ങളും,പുരയിടവും പച്ചക്കറികൃഷിയിറക്കി കാർഷിക ഉദ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ തയ്യാറാവണം.നെൽ കർഷകരുടെ കുടിശിഖ നൽകി ഈ ഓണക്കാലത്തെങ്കിലും അവരെ പട്ടിണിയിൽ നിന്ന് രക്ഷിയ്ക്കണം.പന്നിയുടേയും മറ്റും ഉപദ്രവങ്ങളിൽ നിന്ന് കൃഷിയേയും,കർഷകരേയും രക്ഷിയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായ നടപടികൾ സ്വീകരിയ്ക്കണം എന്നും അദ്ദേഹം പ്രസ്താവിച്ചു.

പരിപാടിയ്ക്ക് വാർഡ് പ്രസിഡൻ്റ് ശ്രീകലാ റെജി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഇന്ദിര ഈ.എ.ഓണസന്ദേശം നൽകി.മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുമതി സുരേഷ്,ബുത്ത് പ്രസിഡൻറ് സുനിൽ കെ.ബി.,വാർഡ് വൈസ് പ്രസിഡൻറ് വർഗ്ഗീസ് ജോർജ്ജ്,സെക്രട്ടറി രാമചന്ദ്രൻ,ഐ.എൻ.റ്റി.യു.സി.കൺവീനർ അഭിജിത് സന്തോഷ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തും: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 9 ന് നടക്കുന്ന ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന ...

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം : വേനൽക്കാലത്ത് വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി,ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ...
- Advertisment -

Most Popular

- Advertisement -