Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപോളിങ് ബൂത്തിൽ...

പോളിങ് ബൂത്തിൽ സ്വാഗതമോതി കോട്ടയം ഡൂഡിലുകൾ

കോട്ടയം: ജില്ലയെക്കുറിച്ചുള്ള സചിത്രവർണനകളുമായി പോളിങ് ബൂത്തുകളിലേക്ക് സ്വാഗതമോതാൻ കോട്ടയം ഡൂഡിലുകൾ. വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന ജില്ലയുടെ വിവിധ പോളിങ് ബൂത്തുകളിലാണ് സ്വാഗതവും നെയിം ബോർഡുകളുമായി കോട്ടയം ഡൂഡിലുകൾ നിറഞ്ഞുനിൽക്കുന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരിയുടെ താൽപര്യപ്രകാരം പത്തനാപുരം സ്വദേശിയ ചിത്രകാരിയായ ശിൽപ അതുലാണ് പോളിങ് ബൂത്തുകളിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ വരച്ചുനൽകിയിട്ടുള്ളത്.

പോളിങ് ബൂത്തുകളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഡൂഡിൽ പോസ്റ്ററിനൊപ്പം പ്രവേശനം, സമ്മതിദായകകേന്ദ്രം, ക്രഷ്, സഹായകേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, കുടിവെള്ളം, പുറത്തേക്ക് എന്നിങ്ങനെയുള്ള ദിശാസൂചകങ്ങളുടെയും ഡൂഡിൽ പോസ്റ്റർ കോട്ടയത്തിന്റെ സവിശേഷതകൾ അടയാളപ്പെടുത്തിക്കൊണ്ട് വരച്ചുചേർത്തിട്ടുണ്ട്.

കോട്ടയത്തെ പ്രധാന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദേവാലയങ്ങളും പൈതൃകകേന്ദ്രങ്ങളും ജില്ലയുടെ സവിശേഷതകളായ കായലും കരിമീനും കളളും കളക്‌ട്രേറ്റും മീനച്ചിലാറും തെരഞ്ഞെടുപ്പിൽ വോട്ടിങ് പങ്കാളിത്തം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത കഥാപാത്രം കോട്ടയം കുഞ്ഞച്ചനുമെല്ലാം ഡൂഡിലുകളിൽ നിറഞ്ഞുനിൽക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി

ആലപ്പുഴ: എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്കാണ് അഴീക്കൽ തുറമുഖത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ കൊല്ലം നീണ്ടകര സ്വദേശി...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി സഹായ ഉപകരണവിതരണം

തിരുവല്ല: 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങര ഗ്രാമ പഞ്ചായത്തും ഐ സി ഡി എസും  സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണ വിതരണം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ...
- Advertisment -

Most Popular

- Advertisement -