Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂക്കുറ്റി തന്തൈ...

അരൂക്കുറ്റി തന്തൈ പെരിയാർ സ്മാരകം ശിലാസ്ഥാപനം ഇന്ന്

ആലപ്പുഴ : വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ (തന്തൈ പെരിയാർ) പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം ഇന്ന് (26) തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു നിർവഹിക്കും. രാവിലെ 11 മണിക്ക് അരൂക്കുറ്റി ബോട്ട് ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.

തമിഴ്നാട് വികസന, ഇൻഫർമേഷൻവകുപ്പ് മന്ത്രി എം പി സ്വാമിനാഥൻ സന്നിഹിതനാകും.സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കുസമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നു. ഇവിടെ  ജയിൽ മാതൃകയിൽ നിർമിക്കുന്ന സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ,  മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി.

ഒറ്റ നിലയിലായി 1140.98 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. നാല് കോടി രൂപയാണ് തമിഴ്നാട് സർക്കാർ ഇതിനായി അനുവദിച്ചത്. തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്ന അരൂക്കുറ്റിയില്‍ ഉണ്ടായിരുന്ന ജയിലിലാണ് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് രാമസ്വാമി നായ്ക്കരെ അടച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യ സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര രാജ്യത്തിന് മാതൃക : കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

തിരുവനന്തപുരം : ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രിഡോ. ജിതേന്ദ്ര സിംഗ്.പ്രധാൻ മന്ത്രി സ്വാസ്‌ത്യ...

ബസ് സര്‍വീസ് കാര്യക്ഷമമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ജനകീയ സദസ്സ് 22-ന്

ആലപ്പുഴ: ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനകീയ സദസ്സുകള്‍ ആരംഭിക്കുന്നു. പല ജില്ലകളിലും കെ.എസ്.ആര്‍.ടി.സി./പ്രൈവറ്റ് ബസുകള്‍ കാര്യക്ഷമമായി സര്‍വീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍...
- Advertisment -

Most Popular

- Advertisement -