Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsആർ.ടി.ഒ ഓഫിസുകൾ...

ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുത് : ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്കെതിരെ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ചത്.

ഫോൺ മുഖേനയുള്ള അ ന്വേഷണങ്ങളും പരാതികളും സ്വീകരിക്കപ്പെടുന്ന സമയം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെയായി പരിമിതപ്പെടുത്തണമെന്ന ജനുവരിയിലെ ഉത്തരവുപ്രകാരം ഉച്ചക്കുശേഷം സംസ്ഥാനത്തെ മിക്ക ആർ.ടി.ഒ ഓഫിസുക ളും അകത്തുനിന്ന് അടച്ചിടുന്നു. ഇത് പൊതുജനങ്ങൾക്ക് പ്രയാസമാണെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ഓഫിസുകൾ വൈകുന്നേരം അഞ്ചു വരെ അടച്ചിടരുതെന്ന പുതിയ ഉത്തരവ് ഇറങ്ങിയത്.

സംസ്ഥാനത്ത് മറ്റു സർക്കാർ കാര്യാലയങ്ങളെല്ലാം വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കുന്നതിനിടെയാണ് ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതയുള്ളത്.

മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ വിവിധ സേവ നങ്ങൾക്കായി ലഭിക്കുന്ന അപേക്ഷകൾ, പൊതുജനങ്ങളുടെ നിവേദനങ്ങൾ, പരാതികൾ എന്നിവ സേവനാവകാശ നിയമത്തിൽ നിഷ്കർഷിക്കുന്ന സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

അക്ഷയ കേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തി ഓഫിസുകളിൽ നൽകേണ്ട അപേക്ഷകളും നിവേദനങ്ങളും ഇ-മെയിലായി അയക്കുന്നതിന് പൊതുജനങ്ങൾക്ക് നിർദേശം നൽകുകയും അപ്രകാരം മറുപടി ഇ-മെയിൽ മുഖേന നൽകുമെന്ന് അറിയിക്കേണ്ടതാണെന്നും പുതിയ ഉത്തരവിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിൽ മേള

ആലപ്പുഴ: അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.  വിവിധ കമ്പനികൾ പങ്കെടുക്കും. യോഗ്യത- എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി...

വയനാട് ദുരന്തം : കാണാതായവരെ മരിച്ചതായി കണക്കാക്കും

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ. കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും.ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ദുരന്തനിവാരണ വകുപ്പ് ആവശ്യപ്പെട്ടു. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട്...
- Advertisment -

Most Popular

- Advertisement -