അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഏകദേശം 790 പക്ഷികളെയും എടത്വാ ഗ്രാപഞ്ചായത്തിലെ 33,974 പക്ഷികളെയും തകഴി ഗ്രാമപഞ്ചായത്തിലെ 10,867 പക്ഷികളെയും ഉള്‍പ്പെടെ ആകെ 45,631 പക്ഷികളെ നശിപ്പിക്കും. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക.
കള്ളിങ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്റയിനില്‍ ഇരുത്താനും തീരുമാനിച്ചു. എടത്വയില്‍ പതിനൊന്നും 11 തകഴിയില്‍ നാലും അമ്പലപ്പുഴയില്‍ മുന്നും ആര്‍.ആര്‍.റ്റി. സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും.
കൊല്ലത്ത് നിന്ന് ഇവിടേക്ക് ആവശ്യമായ കൂടുതല്‍ ആര്‍.ആര്‍.റ്റി. സംഘങ്ങളെയും എത്തിച്ചിട്ടുണ്ട്. ആര്‍.ആര്‍.റ്റി. സംഘത്തിലുള്ളവര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പ്രതിരോധ മരുന്നുകളും പി.പി.ഇ. കിറ്റുകളും മാസ്‌കുകളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പ്രഭവ കേന്ദ്രത്തിലേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നും കള്ളിങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ കടക്കുന്നില്ലെന്നും പോലീസ് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.