ആലപ്പുഴ : മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾ ശ്രീലങ്കയും ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ
പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ്.
വിദേശത്ത് എത്തിക്കാം എന്ന് പ്രലോഭിപ്പിച്ച് പണം തട്ടുകയാണ് ഈ സംഘങ്ങളുടെ പ്രധാന ഉദ്ദേശ്യം.ഇവരുടെ ചതിക്കുഴികളിൽ വീഴരുതെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാലുടൻ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും കളക്ടർ അറിയിച്ചു.






