Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ വീടിന്റെ...

കുറ്റൂരിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു: ആളപായമില്ല

തിരുവല്ല: കുറ്റൂരിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമില്ല. കുറ്റൂർ വാരണത്ത് മോടിയിൽ രക്തമ്മ ഗോപാലകൃഷ്ണൻ നായരുടെ വീട് ഇന്ന് രാവിലെ 9 മണിയോടെ തകർന്ന് വീണത്.  അമ്മയും മകനുമാണ് വീട്ടിൽ താമസിക്കുന്നത്. രാവിലെ മകൻ (സന്തോഷ് ) പുറത്ത് പോയ സമയത്തായിരുന്നു തകർന്ന് വീണത്. ആ സമയത്ത് അമ്മ വീടിന് പുറത്ത് മുറ്റം വൃത്തിയാക്കുക ആയിരുന്നതായി മകൻ പറഞ്ഞു.

രണ്ട് മുറിയും അടുക്കളയും തിണ്ണയുമുള്ള വീടാണ്. രാവിലെ പെയ്ത മഴയ്ക്കായിരുന്നു സംഭവം. മഴ ശക്തമായതോടെ വീടിന്റെ ഭിത്തിയിലൂടെ വെള്ളം ഇറങ്ങുകയും തുടർന്ന് മേൽക്കൂര തകർന്ന് വീഴുകയുമായിരുന്നു. വീട്ടിലെ ഇലക്ട്രോണിക്ക് സാധനങ്ങൾ മുഴുവൻ നശിച്ച് പോയെന്നും, വീട് നഷ്ടമായതോടെ ബന്ധുവീട്ടിൽ  അഭയം തേടിയതായും വീട് ഉടമ സന്തോഷ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 14-07-2024 Akshaya AK-660

1st Prize Rs.7,000,000/- AV 563324 (PATHANAMTHITTA) Consolation Prize Rs.8,000/- AN 563324 AO 563324 AP 563324 AR 563324 AS 563324 AT 563324 AU 563324 AW 563324 AX 563324...

വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു : വി ഡി സതീശൻ

കൊച്ചി : വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു .ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍ക്കാരിന്റെ കണക്കുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മേറാണ്ടമാണെന്ന് മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -