Monday, November 3, 2025
No menu items!

subscribe-youtube-channel

HomeNewsപെണ്‍കുട്ടി വാതിൽക്കൽനിന്ന്...

പെണ്‍കുട്ടി വാതിൽക്കൽനിന്ന് മാറിയില്ല ; ദേഷ്യത്തിൽ ചവിട്ടിത്തള്ളി ; സുരേഷ്‌കുമാറിനെതിരേ എഫ്‌ഐആര്‍

തിരുവനന്തപുരം : വർക്കലയിൽ ട്രെയിനിൽ നിന്നു പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സുരേഷ്‌കുമാറി(50)നെതിരേ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് ചവിട്ടിയത് എന്നുമാണ് പ്രതിയുടെ മൊഴി .

സംഭവം കണ്ട് നിലവിളിച്ച പെൺകുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെയും ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. കോട്ടയത്ത് നിന്നാണ് സുരേഷ് ട്രെയിനിൽ കയറിയത്.മദ്യലഹരിയിൽ ആയിരുന്ന ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു .ഗുരുതരപരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിൽപത്രം കേസിൽ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം : ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി മകൾ ഉഷാ മോഹൻദാസ് നൽകിയ കേസിൽ കെ.ബി. ഗണേഷ് കുമാറിനനുകൂലമായി ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന്...

സവാക്- ജില്ലാ കമ്മിറ്റിയുടെ  ഓണാഘോഷവും അനുമോദനവും

തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും അനുമോദനവും നടത്തി. കേരള സർക്കാർ ഗുരുപൂജ പുരസ്കാര ജേതാവും സവാക് സംസ്ഥാന ജനറൽ...
- Advertisment -

Most Popular

- Advertisement -