Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiതമ്മനത്തെ ജലസംഭരണി...

തമ്മനത്തെ ജലസംഭരണി തകർന്ന് വീടുകളിൽ വെള്ളം കയറി : വാഹനങ്ങൾ ഒലിച്ചുപോയി

കൊച്ചി : കൊച്ചി തമ്മനത്തെ ജലസംഭരണി തകർന്ന് വൻ നാശനഷ്ടം .കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു .വീടുകളുടെ മതിലുകൾ തകർന്നു.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം .

ഏകദേശം 40 വർഷം പഴക്കമുള്ള 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് തകർന്നത് .ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളിലാണ് വെളളം കയറിയത് .പുലര്‍ച്ചെയായതിനാല്‍ വീടുകളില്‍ വെള്ളം കയറിയതിനു ശേഷമാണ് എല്ലാവരും അറിഞ്ഞത്.വീടുകളുടെ മതിലുകളും റോഡുകളും തകർന്നു.ബൈക്കുകളും മറ്റു വാഹങ്ങളും മറിഞ്ഞുവീണ് ചെളിയില്‍ പുതഞ്ഞു കിടക്കുകയാണ് .വീടുകളിലും ചെളി കയറി .പ്രദേശത്തെ നഗരകുടുംബാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി

രണ്ട് ക്യാബിനുള്ള ജലസംഭരണിയുടെ ഒരു ക്യാബിനിന്‍റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്നത്.ഇതോടെ നഗരത്തിലെ 30% ഭാഗത്തെങ്കിലും കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് പ്രാഥമിക കണക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഹമ്മദാബാദ് വിമാനാപകടം : ബ്ലാക്ക് ബോക്സിന് തകരാർ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക തെളിവായ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാട് പറ്റിയതായി റിപ്പോർട്ട്. ബ്ലാക്ക് ബോക്സിലെ ഡാറ്റ വീണ്ടെടുത്താൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂ. ഡാറ്റ വീണ്ടെടുക്കാൻ...

അൽ ഫലാഹ് സർവകലാശാലയുടെ 139 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ചെങ്കോട്ടയ്‌ക്ക് സമീപം...
- Advertisment -

Most Popular

- Advertisement -